ഹസാരെ സംഘത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ശനിയാഴ്ച തുടങ്ങും

single-img
20 January 2012

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ ഹസാരെ സംഘം നടത്തുന്ന പ്രചാരണത്തിന് ശനിയാഴ്ച തുടക്കമാവും. ശനിയാഴ്ച ഹരിദ്വാറിലാണ് പ്രചാരണത്തിന് തുടക്കമിടുകയെന്ന് ഹസാരെ സംഘാംഗങ്ങള്‍ പറഞ്ഞു. യോഗാ ഗുരു ബാബ രാംദേവുമായി ചേര്‍ന്ന് പ്പം പ്രചാരണം നടത്തില്ലെന്നും ഒരു പാര്‍ട്ടിയെയും അനുകൂലിച്ചും എതിര്‍ത്തും ആകില്ല പ്രചാരണമെന്നും ഹസാരെ സംഘം അറിയിച്ചു.

ബലമായുള്ള ഭൂമിയേറ്റെടുക്കല്‍, ലോക്പാല്‍ ബില്‍ തുടങ്ങിയവയാണ് പ്രചാരണ വിഷയം. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹസാരെ സംഘം വ്യക്തമാക്കി.