അലക്‌സ് സി. ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

single-img
20 January 2012

നികുതി വെട്ടിച്ച് കോടികള്‍ വിലവരുന്ന ആഢംബര കാറുകള്‍ കടത്തിയ കേസിലെ പ്രതി അലക്‌സ്.സി. ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

അലക്‌സിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും ഉന്നതതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. നിലവില്‍ ഇക്കാര്യം അന്വേഷിക്കുന്നത് എഎസ്‌ഐ ആണ്. തിരുവല്ല എസ്‌ഐ ആണ് അലക്‌സിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കിയത്. എസ്‌ഐയുടെ കൃത്യവിലോപം എഎസ്‌ഐ അന്വേഷിക്കുന്നതിന് പരിമിതികളുണ്‌ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

വകുപ്പുതല അന്വേഷണത്തിനുള്ള കോടതിയുത്തരവിന്റെ പകര്‍പ്പ് ഡിജിപിക്ക് എത്തിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.