കരസേനാമേധാവിയുടെ പ്രായവിവാദം പൊതുവേദിയില്‍ ചര്‍ച്ചചെയ്യേണ്ടായിരുന്നെന്ന് എ.കെ. ആന്റണി

single-img
20 January 2012

കരസേനാമേധാവിയുടെ പ്രായവിവാദം പൊതുചര്‍ച്ചയായത് ദു:ഖകരമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഇക്കാര്യം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇത് ഒഴിവാക്കേണ്ടതായിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്‌ടെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പരമോന്നത കോടതിയാണ് തീരുമാനം വ്യക്തമാക്കേണ്ടതെന്നും ഇതിനുവേണ്ടി കാത്തിരിക്കുകയാണ് വേണ്ടതെന്നും ആന്റണി പറഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരമാവധി സംയമനം പാലിക്കുകയാണെന്നും വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആന്റണി പറഞ്ഞു.