കര്‍ഷക ആത്മഹത്യകളെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നു: വി.എസ്

19 January 2012
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കര്‍ഷക ആത്മഹത്യകളെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. കാര്‍ഷിക വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ ഉടന്‍ നിര്‍ത്തിവെയ്ക്കണം. വായ്പകളുടെ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ജപ്തി നോട്ടീസ് അയക്കുന്നത് അന്യായമാണെന്നും വി.എസ്. പറഞ്ഞു.