ഇമെയില്‍ വിവാദം: സമദാനിയുടെ പേര് പട്ടകിയിലില്ലെന്ന് ഡിജിപി

single-img
19 January 2012

തിരുവനന്തപുരം: ഇമെയില്‍ വിവാദത്തില്‍പ്പെട്ട പോലീസ് ലിസ്റ്റില്‍ അബ്ദുള്‍ സമദ് സമദാനി എംഎല്‍എയുടെ പേരുണെ്ടന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു. അങ്ങനെയൊരു പേരോ ഇമെയില്‍ ഐഡിയോ ലിസ്റ്റിലില്ലെന്ന് ഡിജിപി വ്യക്തമാക്കി. ലീഗ് നേതാവും എംഎല്‍എയുമായ സമദാനിയുടെ പേരും പട്ടികയിലുണ്‌ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് ഡിജിപിയുടെ പ്രസ്താവന.