രഞ്ജി ഫൈനല്‍: രാജസ്ഥാന് മികച്ച തുടക്കം

single-img
19 January 2012

ചെന്നൈ: ഓപ്പണര്‍മാരുടെ മികവില്‍ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ തമിഴ്‌നാടിനെതിരേ രാജസ്ഥാന് മികച്ച തുടക്കം. ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ രാജസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 221 റണ്‍സ് എന്ന നിലയിലാണ്. 120 റണ്‍സോടെ വിനീത് സക്‌സേനയും 86 റണ്‍സോടെ ശിവസുന്ദര്‍ ദാസുമാണ് ക്രീസില്‍. ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.