പലസ്തീന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഇസ്രയേല്‍ സേനയുടെ പിടിയില്‍

single-img
19 January 2012

പലസ്തീന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അബ്ദല്‍ അസീസ് ദുവെയ്ക്കിനെ ഇസ്രയേല്‍ സൈന്യം അറസ്റ്റു ചെയ്തു. വെസ്റ്റ്ബാങ്കിലെ റമള്ളാ നഗരത്തില്‍ നിന്നുമാണ് ദുവെയ്ക്കിനെ ഇസ്രയേല്‍ സേന അറസ്റ്റു ചെയ്തതെന്ന് ഹമാസ് അറിയിച്ചു.

ദക്ഷിണ വെസ്റ്റ്ബാങ്കിലെ ഹെബ്രോണിലേയ്ക്കുള്ള യാത്രാമധ്യേ ഇസ്രയേല്‍ സേനയുടെ സുരക്ഷാ പരിധോനാ ചെക്‌പോസ്റ്റില്‍വച്ചാണ് ദുവെയ്ക്കിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സംഭവത്തോടു ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ഗാസാമുനമ്പ് ഭരിക്കുന്ന ഇസ്‌ലാമിസ്റ്റ് ഹമാസ് നേതൃത്വത്തിലെ മുതിര്‍ന്ന അംഗമാണ് ദുവെയ്ക്ക്. 2006ല്‍ പലസ്തീന്‍ തീവ്രവാദികള്‍ ഇസ്രയേല്‍ സൈനികനെ തട്ടിക്കൊണ്ടുപോയതേത്തുടര്‍ന്ന് ദുവെയ്ക്കിനെയും മറ്റു ഹമാസ് പാര്‍ലമെന്റ് അംഗങ്ങളെയും ഇസ്രയേല്‍ സേന അറസ്റ്റു ചെയ്തിരുന്നു. 2009ലാണ് ദുവെയ്ക്കിനെ ഇസ്രയേല്‍ വിട്ടയച്ചത്.