ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പുഫലങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

single-img
19 January 2012

തിരുവനന്തപുരം: സര്‍ക്കാരിന്റെ ബജറ്റിലെയും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലെയും ഉറപ്പുകള്‍ പാലിക്കുന്നുണേ്ടാ എന്നറിയാന്‍ പാര്‍ലമെന്ററി വകുപ്പിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിമാര്‍ നിയമസഭയില്‍ നല്കുന്ന ഉറപ്പുകള്‍ പാലിക്കുന്നുണേ്ടാ എന്നു പരിശോധിക്കുന്നതിനായി നിയമസഭാ അഷ്വറന്‍സ് കമ്മിറ്റിയുടെ ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നയപ്രഖ്യാപനത്തിലെയും ബജറ്റിലെയും പാലിക്കപ്പെടാതെപോയ പ്രഖ്യാപനങ്ങള്‍ ഏതെന്നു കണെ്ടത്തി പാര്‍ലമെന്ററികാര്യ വകുപ്പ് സര്‍ക്കാരിനെ അറിയിക്കണം. നിയമസഭയിലെ സബ്മിഷനിലെ ഉറപ്പുകള്‍ പാലിക്കുന്നുണേ്ടാ എന്നു നോക്കുന്നുണ്ട്. ചോദ്യോത്തരവേളയിലെ ഉറപ്പുകളും പാലിക്കുന്നുണേ്ടാ എന്നു പരിശോധിക്കും.

മന്ത്രിമാരും എംഎല്‍എമാരും നല്‍കുന്ന ഉറപ്പുകള്‍ പാലിക്കാത്തതിനാല്‍ പലരും ജീവനൊടുക്കാന്‍ ഇടയായ സംഭവങ്ങളുണെ്ടന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. മന്ത്രി കെ.സി. ജോസഫ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ, കുട്ടി അഹമ്മദ്കുട്ടി, കെ.ആര്‍. ജ്യോതിലാല്‍, പി.കെ. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.