കൊച്ചി സ്റ്റേഡിയത്തിന് അമിത വാടക; മോഹന്‍ലാല്‍ പരാതി നല്‍കി

single-img
19 January 2012

കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിനായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് കോര്‍പ്പറേഷന്‍ വന്‍ തുക വാടക ആവശ്യപ്പെട്ടതിനെതിരേ കേരള സ്‌ട്രൈക്കേഴ്‌സ് നായകന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൊച്ചിയിലെത്തിയ മുഖ്യമന്ത്രിക്ക് മോഹന്‍ലാല്‍ നേരിട്ടാണ് പരാതി നല്‍കിയത്. ടിക്കറ്റിന്റെ 48 ശതമാനം തുകയാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്. ഇത്രയും നഷ്ടം സഹിച്ച് മത്സരങ്ങള്‍ നടത്താന്‍ സാധിക്കില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത സീസണില്‍ കൊച്ചിയുടെ ഹോം മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.