യുഎസില്‍ മെഗാഅപ്‌ലോഡ് വെബ്‌സൈറ്റ് നിരോധിച്ചു

single-img
19 January 2012

ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകളില്‍ വമ്പന്‍ ഹിറ്റ് സൈറ്റായ മെഗാഅപ്‌ലോഡ് യുഎസില്‍ നിരോധിച്ചു. കോപ്പിറൈറ്റ് ലംഘനത്തെക്കുറിച്ചുള്ള നിരന്തര പരാതികളാണ് ഇത്തരമൊരു കടുത്ത നടപടിക്ക് പിന്നില്‍.. ഇതുമായി ബന്ധപ്പെട്ട് മെഗാഅപ്‌ലോഡിന്റെ സഹസ്ഥാപകനായ കിം ഡോട്‌കോമി(കിം ഷമസ്)നെയും മത്തിയാസ് ഓര്‍ട്മാനെയും ന്യൂസിലന്‍ഡിലെ ഓക്‌ലാന്‍ഡില്‍വച്ചു അറസ്റ്റുചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വെബ്‌സൈറ്റിലെ രണ്ടു ജീവനക്കാരേയും അറസ്റ്റു ചെയ്തിട്ടുണ്ട്. യുഎസ് നിയമവകുപ്പിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് നടപടി. ഹോംങ്കോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മെഗാഅപ്‌ലോഡില്‍ നിന്നു പാട്ടുകളും, വീഡിയോകളും തുടങ്ങിയ ഫയലുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമായിരുന്നു. മെഗാഅപ്‌ലോഡിന്റെ കോപ്പിറൈറ്റ് ലംഘനം മൂലം 50 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.