മാധ്യമം വാരികയ്‌ക്കെതിരേ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി

single-img
19 January 2012

കൊച്ചി: ഇ മെയില്‍ വിവാദത്തില്‍ മാധ്യമം വാരികയ്‌ക്കെതിരേ നടപടി എടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവത്തില്‍ തെറ്റ് മനസിലാക്കി വാരിക സ്വയം തിരുത്താന്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടു മാധ്യമം വാരികയ്‌ക്കെതിരേ നിയമ നടപടിയുടെ സാധ്യത പരിശോധിക്കാന്‍ മന്ത്രിസഭ ഡിജിപിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഐടി ആക്ട് അനുസരിച്ചു കേസെടുക്കാന്‍ കഴിയുമെന്നു ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രിയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

പ്രത്യേക സമുദായത്തിലെ 258 പേരുടെ ഇ- മെയില്‍ സന്ദേശങ്ങള്‍ പോലീസ് ഇന്റലിജന്‍സ് വിഭാഗം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചോര്‍ത്തിയെന്നാണു വാരികയിലും പത്രത്തിലും വന്ന വാര്‍ത്തകളില്‍ വ്യക്തമാക്കിയിരുന്നത്.