കേരള പദയാത്ര ആരംഭിച്ചു

single-img
19 January 2012

വേണം മറ്റൊരു കേരളം മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന പദയാത്ര ആരംഭിച്ചു.വടക്കൻ യാത്രയുടെ ഉദഘാടനം കാഞ്ഞങ്ങാടും തെക്കൻ യാത്രയുടെ ഉദ്ഘാടനം വെങ്ങാനൂരിൽ കവയത്രി സുഗതകുമാരി നിർവഹിച്ചു.ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി സാംസ്‌കാരികമായും രാഷ്ട്രീയമായും കേരളവികസനത്തെ ഉലച്ചുകളഞ്ഞ പരിസ്ഥിതിത്തകര്‍ച്ച, മലിനീകരണം. തൊഴില്‍, സുരക്ഷയില്ലായ്മ, സാംസ്‌കാരിക പ്രശ്‌നങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍, അഴിമതി, കവര്‍ച്ചകള്‍, മദ്യാസക്തി, ഉപഭോഗപരത എന്നിവയിൽ നിന്ന് മാറി മറ്റൊരു കേരളം വേണം എന്നാണു പരിഷത് കേരള പദയാത്രയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്

[scrollGallery id=23]