ബംഗ്ലാദേശ് അട്ടിമറിനീക്കം സൈന്യം തകര്‍ത്തു

single-img
19 January 2012

ബംഗ്ലാദേശില്‍ ഷേക്ക് ഹസീ നയുടെ നേതൃത്വത്തിലുള്ള അവാമിലീഗ് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ മതതീവ്രവാദികളുമായി ബന്ധമുള്ള ചില സൈനികര്‍ നടത്തിയ ഗൂഢാലോചന സൈന്യം തകര്‍ത്തു. സര്‍വീസിലുള്ള സൈനികരും മുന്‍സൈനികരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് മസൂദ് റസാക്ക് ധാക്കാ കന്റോണ്‍മെന്റില്‍ നട ത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അട്ടിമറിക്കു ശ്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മധ്യനിരയിലുള്ള ഓഫീസര്‍മാരാണു പ്രതികളെന്നു പറഞ്ഞ റസാക്ക് വിശദവിവരങ്ങള്‍ നല്‍കാന്‍ തയാറായില്ല. പതിനാറു പേരെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മുന്‍ ലഫ്റ്റനന്റ് കേണല്‍ ഇഹ്‌സാന്‍ യൂസഫും ഒരു മുന്‍ മേജര്‍ സക്കീറും കസ്റ്റഡിയിലുണെ്ടന്നും ഗൂഢാലോചനയില്‍ പങ്കെടുത്തതാ യി അവര്‍ സമ്മതിച്ചെന്നും റസാക്ക് അറിയിച്ചു. സര്‍വീസിലു ള്ള മേജര്‍ സെയ്ദ് സിയാ ഉള്‍ഹഖ് ഒളിവിലാണ്.

ഇസ്‌ലാമിക തീവ്രവാദികളുമായി ബന്ധമുള്ള സൈനികര്‍ ഹസീന സര്‍ക്കാരിനെതിരേ അട്ടിമറിനീക്കം നടത്താ ന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.ബംഗ്ലാദേശില്‍ ഇതിനു മുമ്പും പലവട്ടം സൈനികര്‍ അട്ടിമറി നടത്തി ഭരണം പിടിച്ചിട്ടുണ്ട്. 2009ല്‍ പ്രധാനമന്ത്രിയായി ഭരണമേറ്റ ഷേക്ക് ഹസീനയ്ക്ക് ഇസ്‌ലാമിക തീവ്രവാദികളില്‍ നിന്നു ഭീഷണിയുണ്ടായിരുന്നു.

2009 ഫെബ്രുവരിയില്‍ ധാക്കയിലെ അര്‍ധസൈനിക വിഭാഗ ത്തി ല്‍ ആരംഭിച്ച ലഹള രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടര്‍ന്നു. ലഹളയില്‍ 51 ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 70 പേര്‍ക്കു ജീവഹാനി നേരിട്ടു. രണ്ടു ദിവസത്തിനുശേഷമാണു ല ഹള അടിച്ചമര്‍ത്തിയത്.