അലക്‌സ്. സി. ജോസഫിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കിയ നടപടി ഗുരുതരമെന്ന് കോടതി

single-img
19 January 2012

കൊച്ചി: കോടികള്‍ നികുതി വെട്ടിച്ച് ആഢംബര കാര്‍ കടത്തിയ കേസിലെ പ്രതി അലക്‌സ്.സി. ജോസഫിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കിയ പോലീസ് നടപടി അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

അലക്‌സ്.സി. ജോസഫിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ തീരുമാനമെടുക്കും.