3ഡി ചിത്രവുമായി വിനയൻ

18 January 2012
ജയസൂര്യയെ നായകനാക്കി വിനയൻ 3ഡി ചിത്രം ചെയ്യുന്നു.പ്രേംനസീറിന്റെ ആലിബാബയും 41 കള്ളന്മാരുമണു വിനയൻ റീമേക്ക് ചെയ്ത് 3ഡി ചിത്രമാക്കുക.പ്രേം നസീർ അഭിനയിച്ച വേഷമാകും ജയസൂര്യ അഭിനയിക്കുക.പ്രേംനസീറും അടൂർഭാസിയും മത്സരിച്ചഭിനയിച്ച ശശികുമാറിന്റെ വമ്പൻഹിറ്റ് ചിത്രമാണു ആലിബാബയും 41 കള്ളന്മാരും.ജയസൂര്യയുടെ ആദ്യചിത്രവും സംവിധാനം ചെയ്തത് വിനയനായിരുന്നു.സിനിമ സംഘടനകളുമായി തെറ്റിനിൽക്കുന്ന വിനയന്റെ ചിത്രത്തിലഭിനയിക്കാൻ ജയസൂര്യ അമ്മയിൽ നിന്ന് അനുവാദം വാങ്ങിയിട്ടുണ്ടെന്നാണു സിനിമ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.