സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കെതിരേ നിയമ നടപടി

single-img
18 January 2012

ഭോപ്പാല്‍: വിവാദപരമായ ഉള്ളടക്കം നീക്കം ചെയ്യാത്ത ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ഈ സൈറ്റുകളിലെ വിവാദപരമായ ഉള്ളടക്കം സാമൂഹികസൗഹാര്‍ദത്തിനു ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ ഉള്ളടക്കം നിയന്ത്രണവിധേയമാക്കണമെന്ന ടെലികോം മന്ത്രി കപില്‍ സിബലിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെന്നും ജസ്റ്റീസ് കട്ജു പറ്ഞ്ഞു. ദിവസവും വലിയ അളവില്‍ അപ്‌ലോഡ് ചെയ്യുന്നതിനാല്‍ വിവാദപരമായ ഉള്ളടക്കം നീക്കംചെയ്യുക പ്രായോഗികമല്ലെന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ വാദം ജസ്റ്റീസ് കട്ജു തള്ളി. അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ സിനിമാതാരങ്ങള്‍ക്കു കുഞ്ഞു പിറക്കുന്നതുപോലുള്ള വാര്‍ത്തകള്‍ ആഘോഷിക്കാതെ ദാരിദ്ര്യനിര്‍മാജര്‍നം, കര്‍ഷകരുടെ ആത്മഹത്യ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു മുന്തിയ പരിഗണന നല്കണമെന്നു ജസ്റ്റീസ് കട്ജു അഭിപ്രായപ്പെട്ടു.