വൈറ്റ്‌ ഹൗസിനു നേരേ പുകബോംബ്‌

single-img
18 January 2012

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിതിക്ക് നേരെ പുകബോംബേറ്.പ്രാദേശിക സമയം രാത്രി വൈറ്റ് ഹൗസിനു പുറത്ത് ഒത്തുകൂടിയ പ്രക്ഷോഭകാരികളാണു വേലിക്കെട്ടിനുള്ളിലേക്കു ബോംബ് എറിഞ്ഞത്. ഇതെത്തുടര്‍ന്ന്‌ വൈറ്റ്‌ ഹൗസില്‍ സുരക്ഷ ശക്‌തമാക്കി. പോലീസെത്തിയപ്പോള്‍ റാലിയില്‍ പങ്കെടുത്തവര്‍ സ്‌ഥലം വിട്ടിരുന്നെന്നും ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. പ്രസിഡന്റ് ഒബാമയും ഭാര്യ മിഷേലും ഈ സമയത്ത് വൈറ്റ് ഹൌസിൽ ഉണ്ടായിരുന്നില്ല