ഇ മെയില്‍ വിവാദം: മാധ്യമം വാരികയ്‌ക്കെതിരേ കേസെടുക്കും

single-img
18 January 2012

തിരുവനന്തപുരം: ഇ മെയില്‍ വിവാദത്തില്‍ മാധ്യമം വാരികയ്‌ക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മതസ്പര്‍ധ വളര്‍ത്തല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐടി ആക്ട് പ്രകാരം കേസെടുക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സൈബര്‍ സെല്ലിനും ഹൈടെക് സെല്ലിനും നല്‍കി.