പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

single-img
18 January 2012

ദുബായ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 288 റണ്‍സ് എന്ന നിലയിലാണ്. 96 റണ്‍സിന്റെ ലീഡ്. മുഹമ്മദ് ഹഫീസ് (88), തൗഫീഖ് ഉമ്മര്‍ (58), മിസ്ബാ ഉള്‍ ഹഖ് (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാക്കിസ്ഥാന് തുണയായത്.

ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഗ്രയിം സ്വാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 192 റണ്‍സില്‍ അവസാനിച്ചിരുന്നു.