ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന വില്യംസ് രണ്ടാം റൗണ്ടില്‍

single-img
17 January 2012

മെല്‍ബണ്‍: അഞ്ച് തവണ ചാമ്പ്യനും ടോപ്പ് സീഡുമായ അമേരിക്കയുടെ സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഓസ്ട്രിയയുടെ താമിറ പാസകിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന തകര്‍ത്തത്. സ്‌കോര്‍: 6-3, 6-2. 2009, 2010 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ സെറീന 2011ല്‍ പരിക്കിനെ തുടര്‍ന്ന് കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെറീനയുടെ തുടര്‍ച്ചയായ 15-ാം വിജയമായിരുന്നു ഇത്.