രാഹുല്‍ ആവശ്യപ്പെട്ടാല്‍ സജീവ രാഷ്ട്രീയത്തിലേക്കെന്ന് പ്രിയങ്കാ ഗാന്ധി

single-img
17 January 2012

റായ്ബറേലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ താന്‍ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രിയങ്കാ ഗാന്ധി വധ്ര. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശിലെ റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്നതിനിടെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.

Support Evartha to Save Independent journalism

ഇപ്പോള്‍ റായ്ബറേലിയിലും അമേഠിയിലും മാത്രം പ്രചാരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്ക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാല്‍ രാഹുല്‍ ആവശ്യപ്പെടുകയാണെങ്കില്‍ എന്തിനും തയാറാണ്. രാഹുല്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും പ്രിയങ്ക പറഞ്ഞു.