മുല്ലപ്പെരിയാര്‍: ഹര്‍ത്താല്‍ തുടങ്ങി

single-img
17 January 2012

കട്ടപ്പന: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു മുല്ലപ്പെരിയാര്‍ സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.

അവശ്യ സര്‍വീസുകളേയും സ്‌കൂള്‍ കലോത്സവം നടക്കുന്ന തൃശൂര്‍ കോര്‍പറേഷനേയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് കേരള കോണ്‍ഗ്രസ് -എം ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം, സിപിഐ, ബിജെപി എന്നീ പാര്‍ട്ടികളും വ്യാപാരി വ്യവസായി ഏകോപനസമിതിയും ഇടുക്കി ജില്ലയിലാണു ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താല്‍ ജനങ്ങള്‍ സ്വയം ഏറ്റെടുത്തു വിജയിപ്പിക്കണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഫാ. ജോയി നിരപ്പേല്‍ അഭ്യര്‍ഥിച്ചു.