എസ്.എം.കൃഷ്ണ രാജപക്‌സെയുമായി കൂടിക്കാഴ്ച നടത്തി

single-img
17 January 2012

കൊളംബോ: നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്തുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ജയരത്‌നെയുമായും കൃഷ്ണ ചര്‍ച്ച നടത്തി. രണ്ട് ദിവസം കൂടി തുടരുന്ന സന്ദര്‍ശനത്തില്‍ വിദേശകാര്യമന്ത്രി ജി.എല്‍.പെരിസുമായും ചര്‍ച്ച നടത്തും.