ശഅറേ മുബാറക് മസ്ജിദിന്റെ ശിലാസ്ഥാപനം ജനുവരി 30 ന്

single-img
17 January 2012

കോഴിക്കോട് കേന്ദ്രമായി മര്‍ക്കസ് നിര്‍മ്മിക്കുന്ന ശഅറേ മുബാറക് മസ്ജിദിന്റെ ശിലാസ്ഥാപനം ജനുവരി 30 ന് നടക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലീം ആരാധനാലയമായി മാറുന്ന ശഅറേ മുബാറക് മസ്ജിദിന് ഏകദേശം 40 കോടിരൂപയാണ് നിര്‍മ്മാണ ചെലവായി കണക്കാക്കിയിട്ടുള്ളത്. പ്രസ്തുത ചടങ്ങില്‍ അബ്ബാസ് മാലിക്കി അല്‍മക്ക, അഹ്മദ്ഖസ്രജി, മുഹമ്മദ് ഇഖ്ബാല്‍ ജാലിയവാല തുടങ്ങിയ പ്രമുഖ പണ്ഡിതന്‍മാരും സദാത്തുക്കളും പങ്കെടുക്കും.