Breaking News

കലോത്സവം കാര്യക്ഷമമായി നടത്താന്‍ കഴിയില്ലെങ്കില്‍ നിര്‍ത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കാര്യക്ഷമമായി നടത്താന്‍ കഴിയില്ലെങ്കില്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കലോത്സവത്തിലെ കഥകളി മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.