ഉത്തര്‍പ്രദേശില്‍ വീണ്ടും മാനംകാക്കല്‍ കൊലപാതകം

single-img
16 January 2012

നോയിഡ: പ്രണയബന്ധത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും മാനംകാക്കല്‍ കൊലപാതകം. നഗ്ലാനഗ്ലി ഗ്രാമത്തിനു സമീപാണ് സംഭവം. 15കാരിയായ സഹോദരി സീമയെ മൂന്നു സഹോദരന്‍മാര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ ശേഷം യമുനാ നദിയില്‍ എറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു.

ഗ്രാമത്തിലെ ഒരു കടയിലെ ജോലിക്കാരനായിരുന്ന യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ തങ്ങള്‍ മൂന്നു പേരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കി. അറസ്റ്റിലായ മൂന്നുപേരും 30 വയസിനു താഴെ പ്രായമുള്ളവരാണ്. സീമയുടെ സഹോദരന്‍മാരായ സുഭാഷ്, വികാസ്, ലളിത് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്. കൊലയ്ക്കു ഉപയോഗിച്ച ആയുധം കണ്‌ടെടുക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. അതേസമയം, പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്ന യുവാവ്, സീമയുമൊത്തുള്ള ചില അശ്ലീലചിത്രങ്ങള്‍ ഗ്രാമത്തില്‍ പ്രചരിപ്പിച്ചതാണ് കൊലപാതകത്തിലേയ്ക്കു നയിച്ചതെന്ന് പോലീസ് പറയുന്നു.