ത്രിരാഷ്ട്ര പരമ്പരയിലും ഇന്ത്യയെ തകര്‍ക്കുമെന്ന് ഓസീസ് കോച്ച്

single-img
16 January 2012

പെര്‍ത്ത്: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞതിന് പിന്നാലെ വരാന്‍ പോകുന്ന ത്രിരാഷ്ട്ര പരമ്പരയിലും ഇന്ത്യയെ തൂത്തെറിയുമെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് മിക്കി ആര്‍തര്‍. ഏകദിനത്തിനായി ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ ടീമില്‍ മടങ്ങിയെത്തും. എന്നാല്‍ അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന അവസാന ഏകദിനത്തില്‍ വാട്‌സന്‍ കളിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഓസീസ് കോച്ച് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരേ 10 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള വാട്‌സന്‍ 41 റണ്‍സ് ശരാശരിയില്‍ 410 റണ്‍സും 25.42 ശരാശരിയില്‍ 12 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ശ്രീലങ്ക കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പര ഫെബ്രുവരി അഞ്ചിനാണ് തുടങ്ങുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. ഇതിനു മുന്‍പ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ രണ്ടു ട്വന്റി-20 മത്സരങ്ങളിലും ഏറ്റുമുട്ടും.