അഴീക്കോടിന്റെ നില ഗുരുതരം

15 January 2012
അര്‍ബുദ ബാധയേ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ നില അതീവ ഗുരുതരം.അദ്ദേഹത്തിനു ജീവന് രക്ഷാ മരുന്നുകള്‍ നല്കി വരികയാണെന്നു ഡോക്ടര്‍മാര്‍ രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ അറിയിച്ചു. ഇന്നലെ ആശുപത്രിയില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചികിത്സ സംബന്ധിച്ചു ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്തു. ശരീരാവയവങ്ങളുടെ പ്രവര്‍ത്തനവും മന്ദഗതിയിലായതാണ് അതീവ ഗുരുതരാവസ്ഥയ്ക്കു കാരണം