സ്കൂൾകലോത്സവത്തിനു ഇന്ന് തുടക്കം

single-img
15 January 2012

അൻപത്തിരണ്ടാമത് സ്കൂൾ കലോത്സവത്തിനു ഇന്ന് തുടക്കം.തൃശൂരാണു ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തിനു വേദിയാകുന്നത്.കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലാണ്‌ഉദ്‌ഘാടനച്ചടങ്ങുകള്‍ നടക്കുക.നാലിനു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം നിര്‍വഹിക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഗായകന്‍ ഡോ. കെ.ജെ. യേശുദാസ്‌ വിശിഷ്‌ടാതിഥിയായിരിക്കും. കഴിഞ്ഞവര്‍ഷത്തെ മികച്ച മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരസമര്‍പ്പണം സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ നിര്‍വഹിക്കും. ഇത്തവണത്തെ പ്രത്തേകതയായി മത്സരഫലങ്ങൾ തത്സമയം വെബ്സൈറ്റിൽ ലഭ്യമാകും

ഏഴുദിവസം 17 വേദികളിലായി നടക്കുന്ന 218 ഇനം മത്സരങ്ങളില്‍ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്‌ക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 82 ഇനങ്ങളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 98 ഇനങ്ങളും സംസ്‌കൃതോത്സവ വിഭാഗത്തില്‍ 19 ഇനങ്ങളും അറബി സാഹിത്യോത്സവത്തില്‍ 19 ഇനങ്ങളുമുണ്ടാകും.