ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അനായാസ വിജയവുമായി അസരങ്കെ

single-img
15 January 2012

മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിനു തുടക്കമായി. ഒന്നാം റൗണ്ട് മത്സരത്തില്‍ ബലാറസിന്റെ മൂന്നാം സീഡ് താരം വിക്‌ടോറിയ അസരങ്കെ അനായാസ വിജയവുമായി ടൂര്‍ണമെന്റില്‍ പടയോട്ടം തുടങ്ങി.

ബ്രിട്ടന്റെ ഹീതര്‍ വാട്‌സനെയാണ് അസരങ്കെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയത്. 67 മിനിറ്റു മാത്രം നീണ്ട മത്സരത്തില്‍ ആദ്യ സെറ്റ് 6-1നു സ്വന്തമാക്കിയ അസരങ്കെ രണ്ടാം സെറ്റില്‍ ബ്രിട്ടീഷ് താരത്തെ നിഷ്പ്രഭമാക്കി. സ്‌കോര്‍: 6-1, 6-0. ഈ വര്‍ഷത്തെ സിഡ്‌നി ടെന്നീസ് ജേതാവായ അസരങ്കെ മികച്ച ആത്മവിശ്വാസവുമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിനു ഇറങ്ങിയത്. ചൈനയുടെ നാ ലീയെ പരാജയപ്പെടുത്തിയാണ് അസരങ്കെ സിഡ്‌നി ജേതാവായത്.