അന്റാര്‍ട്ടിക്കയില്‍ ശക്തമായ ഭൂചലനം

single-img
15 January 2012

വാഷിംഗ്ടണ്‍: അന്റാര്‍ട്ടിക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. കൊറോണേഷന്‍ ദ്വീപില്‍ നിന്നു 539 കിലോമീറ്റര്‍ അകലെ തെക്കേ അമേരിക്കന്‍ മുനമ്പിലാണ് ഭൂചലനമുണ്ടായത്. പ്രാദേശികസമയം, രാവിലെ 9.40നാണ് ഭൂചലനം അനുഭവപ്പെട്ടത്. എട്ടു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചെറിയതോതില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്‌ടെന്ന് മുന്നറിയിപ്പുണ്ട്.