അഖിലകേരള വടംവലി മത്സരം; കൊല്ലായില്‍ സ്റ്റാര്‍ ബ്രദേഴ്‌സിന് ഒന്നാം സമ്മാനം

single-img
14 January 2012

കഴക്കൂട്ടം പുല്ലാന്നിവിള സെഞ്ച്വറി സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ 13-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അഖിലകേരള വടംവലി മതസ്‌രത്തില്‍ കൊല്ലായില്‍ സ്റ്റാര്‍ ബ്രദേഴ്‌സിന് ഒന്നാം സ്ഥാനം. ജ്വാല പോത്തന്‍കോട്, കവിരാജ്പുരം, ക്രാന്തി കുറ്റിമൂട് തുടങ്ങിയ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.

കേരള കായിക സൗന്ദര്യത്തിന്റെ ഉത്തമോദാഹരണമായ വടംവലിയെന്ന കായിക രൂപത്തിന്റെ മുഴുവന്‍ സൗന്ദര്യവും ഏറ്റുവാങ്ങിയ ഒരു മത്സര പരമ്പരയായിരുന്നു സെഞ്ച്വറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയത്. ഏകദേശം പതിനായിരത്തോളം കാണികളാണ് ആവേശകരമായ ഈ മത്സരം കാണുവാനായി എത്തിയത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി ടീമുകള്‍ പങ്കെടുത്ത ഈ കായിക മാമാങ്കത്തില്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സ്റ്റാര്‍ ബ്രദേഴ്‌സ് ജ്വാല പോത്തന്‍കോടിനെ തോല്‍പ്പിക്കുകയായിരുന്നു.

വടംവലി അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് സജീറായിരുന്നു മത്സരങ്ങളുടെ മാച്ച് റഫറി. ഫീല്‍ജ് റഫറിയായി ഹാഷിമും ഷൈജുവും മത്സരം നിയന്ത്രിച്ചു. ശേഷം രാത്രി വിവിധ കലാപരിപാടികള്‍ വാര്‍ഷികാഘോഷത്തില്‍ അരങ്ങേറുന്നു.

വാര്‍ഷികാഘോഷത്തില്‍ നാളെ വൈകുന്നേരം സാംസ്‌കാരിക സമ്മേളനം നടക്കുന്നു. സമ്മേളനം ബഹു. എം.എല്‍.എ. എം.എ. വാഹിദ് ഉത്ഘാടനം ചെയ്യുന്നു. സമ്മേളനത്തില്‍ വച്ച് വടംവലി വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കുന്നതാണ്.

[scrollGallery id=20]

httpv://www.youtube.com/watch?v=IF1FViooB7A