ഗാനഗന്ധര്‍വനു വേറിട്ട ഉപഹാരം

single-img
14 January 2012

പയ്യന്നൂര്‍: എഴുപത്തിരണ്ടാം പിറന്നാള്‍ ആഘോഷവേളയില്‍ ഗാനഗന്ധര്‍വന്‍ പത്മശ്രീ ഡോ. കെ.ജെ. യേശുദാസിനു ചിത്രകാരന്‍ സുരേഷ് അന്നൂരിന്റെ വേറിട്ട ഉപഹാരം. പേനക്കുത്തുകള്‍ കൊണ്ടു വരച്ച യേശുദാസിന്റെ ചിത്രമാണു കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തില്‍ വച്ചു സുരേഷ് അന്നൂര്‍ യേശുദാസിനു സമര്‍പ്പിച്ചത്. കല ദൈവികമാണെന്നും അതു സാധനയിലൂടെ നിലനിര്‍ത്തിക്കൊണ്ടു പോവുകവഴി ഈശ്വര സാക്ഷാത്കാരം നേടാന്‍ കഴിയുമെന്നും സുരേഷ് വരച്ച ചിത്രം സ്വീകരിച്ചശേഷം യേശുദാസ് പറഞ്ഞു.

ഡോട്ട് കാരിക്കേച്ചര്‍ ചിത്രകലാരംഗത്തു ശ്രദ്ധേയനാണു സുരേഷ് അന്നൂര്‍. തിരുമേനി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹിന്ദി അധ്യാപകന്‍ കൂടിയായ സുരേഷ് നിരവധി ഹിന്ദി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും കുട്ടികളുടെ സംസ്ഥാനതല ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.