അഡ്വാനിയും മോഡിയും ജയലളതിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

single-img
13 January 2012

ചെന്നൈ: ശനിയാഴ്ച ചെന്നൈയിലെത്തുന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ചോ രാമസ്വാമിയുടെ ‘തുഗ്‌ളക്ക്’എന്ന മാഗസിന്റെ 42-ാമത് വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഇരുവരും ചെന്നൈയിലെത്തുന്നത്.

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണം നിശ്ചയിക്കുന്നതില്‍ തമിഴ്‌നാടിന് നിര്‍ണായക സ്വാധീനമാകും ഉള്ളതെന്ന് ജയലളിത അടുത്തിടെ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് ശേഷം ബിജെപി നേതാക്കള്‍ ജയലളിതയെ കാണുന്നതിന് രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്.