പെര്‍ത്ത് പിച്ചില്‍ മദ്യപാനം വിവാദമായി

single-img
13 January 2012

പെര്‍ത്ത്: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന പെര്‍ത്തിലെ പിച്ചിലിരുന്ന് ഗ്രൗണ്ട് സ്റ്റാഫ് മദ്യപിച്ചത് വിവാദമായി. ഇന്ത്യന്‍ ടിവി ചാനലാണ് നാല് ഗ്രൗണ്ട് സ്റ്റാഫുകള്‍ പിച്ചിലിരുന്ന് ബിയര്‍ കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഗൗരവമായ ഈ ആരോപണത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗം രാജീവ് ശുക്ല ആവശ്യപ്പെട്ടു.