ക്ലാസിഫിക്കേഷന് സഹകരിക്കാത്തവരുടെ തിയേറ്ററുകള്‍ അടച്ചുപൂട്ടും: മന്ത്രി

single-img
13 January 2012

അഞ്ചല്‍: ക്ലാസിഫിക്കേഷന് സഹകരിക്കാത്തവരുടെ തിയേറ്ററുകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. അഞ്ചലില്‍ വര്‍ഷ തിയേറ്ററിന് ഐഎസ്ഒ 901 സര്‍ട്ടിഫിക്കറ്റും പ്ലാറ്റിനം അവാര്‍ഡും നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പ്രതിസന്ധിയിലായ സിനിമാരംഗത്തെ രക്ഷപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും ഏറ്റവും നല്ല സിനിമാ തിയേറ്റര്‍ ഉടമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രേക്ഷകനെ സിനിമാ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതിന് കാലോചിതമായി തിയേറ്ററുകള്‍ നവീകരിക്കണം. ഏപ്രില്‍ ഒന്നുമുതല്‍ കെല്‍ട്രോണിന്റെ സഹായത്തോടെ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് മെഷീന്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനുകളിലെയും തിയേറ്ററുകളില്‍ എസ്എംഎസ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു.