പെര്‍ത്ത് ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിംഗ്

single-img
13 January 2012

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഇന്ത്യയെ ബാറ്റിംഗിനയച്ചു. സ്പിന്നര്‍ നഥാന്‍ ലിയോണിനെ ഒഴിവാക്കി നാല് ഫാസ്റ്റ് ബൗളര്‍മാരുമായാണ് ഓസീസ് കളത്തിലിറങ്ങുന്നത്. റയാന്‍ ഹാരിസ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ അന്തിമ ഇലവനില്‍ സ്ഥാനം നേടി. പരിക്കേറ്റ പാറ്റിന്‍സണെ ഓസീസ് നേരത്തെ ഒഴിവാക്കിയിരുന്നു.

ഇന്ത്യന്‍ നിരയില്‍ സ്പിന്നര്‍ ആര്‍.അശ്വിനെ വിനയകുമാറിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു ടെസ്റ്റിലും തിളങ്ങാന്‍ കഴിയാതിരുന്ന വിരാട് കോഹ്‌ലിയെ ഇന്ത്യ നിലനിര്‍ത്തി. ഇതോടെ രോഹിത് ശര്‍മ്മയ്ക്കും വീണ്ടും പുറത്തിരിക്കേണ്ടി വന്നു.

നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിലും ഇന്ത്യ തോറ്റിരുന്നു. പരമ്പരയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.