മുല്ലപ്പെരിയാര്‍: വെള്ളവും വൈദ്യുതിയും പങ്കുവയ്ക്കുന്നതിന് കരാര്‍ ഉണ്ടാക്കണമെന്ന് കേരളം

single-img
12 January 2012

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിലെ വെള്ളവും വൈദ്യുതിയും പങ്കുവയ്ക്കുന്നതിന് സുപ്രീംകോടതി വ്യവസ്ഥയുണ്ടാക്കണമെന്ന് കേരളം ഉന്നതാധികാര സമിതിയെ അറിയിച്ചു. ഇരു സംസ്ഥാനങ്ങളുടെയും ആവശ്യങ്ങള്‍ വ്യക്തമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു ഇതനുസരിച്ച് നല്‍കിയ മറുപടിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടരിക്കുന്നത്.

Support Evartha to Save Independent journalism

തമിഴ്‌നാട് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് ഉല്‍പാദപ്പിക്കുന്ന വൈദ്യുതിയില്‍ കേരളത്തിനും അവകാശമുണ്‌ടെന്നും ഇതിന്റെ ന്യായമായ വിഹിതം ലഭ്യമാക്കണമെന്നുമാണ് ആവശ്യം. അണക്കെട്ടിന് ബലക്ഷയമില്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ സംസ്ഥാനത്തിന് അധികാരമുണ്‌ടെന്നും കേരളം വ്യക്തമാക്കുന്നു.

പുതിയ അണക്കെട്ടില്‍ മത്സ്യബന്ധനത്തിനും വിനോദസഞ്ചാരത്തിനുമുള്ള അവകാശം കേരളത്തിനായിരിക്കുമെന്നും കേരളം വ്യക്തമാക്കുന്നു.