സ്ക്രാപ്പ് ലേലത്തിനിടെ കൊല്ലത്ത് കെ എസ് ഇ ബി ഓഫീസില്‍ സംഘര്‍ഷം

single-img
12 January 2012

കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കൊല്ലത്ത്  നടന്ന സ്ക്രാപ്പ് ലേലവുമായി ബന്ധപ്പെട്ടു ലേലത്തിന് എത്തിയവര്‍ ഉദ്യോഗസ്ഥരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.ബുധനാഴ്ച പകല്‍ 11 .30 തോട് കൂടിയാണ് സംഭവം. സീല്‍ ചെയ്ത ടെണ്ടറുകള്‍ ഇനം തിരിച്ചു എത്ര എണ്ണം ഉണ്ടെന്നു അറിയണമെന്ന് ലേലത്തിനെത്തിയവര്‍  ആവശ്യപ്പെട്ടു. എന്നാല്‍ പരസ്യലേലത്തിനു ശേഷമേ അറിയാന്‍ കഴിയു എന്ന് ഉദ്യോഗസ്തര്‍ അറിയിച്ചു. ഇതാണ് തര്‍ക്കത്തിന് കാരണമായത്‌. മുദ്രാവാക്യം  വിളികളോടെ ലേലത്തിന് എത്തിയവര്‍ പുറത്തിറങ്ങി.തുടര്‍ന്ന് പോലീസ് എത്തി സംഘര്‍ഷാവസ്ഥക്ക് അയവ് വരുത്തി .140 പേര്‍ ആണ് ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.  ബഹിഷ്കരിച്ച സാഹചര്യത്തില്‍ ലേലം റദ്ദാക്കിയാതായി  പ്രഖ്യാപിച്ചു  ഇ എം പി (നിരത ദ്രവ്യം) തിരിച്ചു നല്‍കി.ലേലം ബഹിഷ്കരിച്ച സാഹചര്യത്തില്‍ സീല്‍ഡ്‌  ടെന്‍ഡറുകളില്‍ നിന്ന്  യോഗ്യമായത് തിരഞ്ഞെടുത്തു ബോര്‍ഡിനു നല്‍കുമെന്ന് ഉദ്യോഗസ്തര്‍ അറിയിച്ചു .

നിയതി