ഫ്ലവർഷോയുടെ മറവിൽ വൻ തട്ടിപ്പ്

single-img
12 January 2012

തിരുവനന്തപുരം:അനന്തപുരിയുടെ ഉത്സവമായ പുഷ്പമേളയുടെ മറവിൽ പ്രമുഖ പത്രങ്ങളിലും എഫ്.എംകളിലും,ഓൺലൈനിലും പരസ്യം കൊടുത്താണു കനകക്കുന്നിൽ ജനുവരി 7 മുതൽ തട്ടിപ്പിനു തുടക്കം കുറിച്ചത്.LMI സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലാൽ മഷ്രൂം ഇൻ എന്ന വ്യാജ സെഒസൈറ്റിയാണു ജനങ്ങളെയും സർക്കാരിനെയും വെട്ടിലാക്കിയ ഈ മേള സംഘടിപ്പിച്ചത്.തൃശൂർ,വാടാനപ്പള്ളി സ്വദേശികളായ ലാൽ അജയ ദമ്പതികൾ തിരുവനന്തപുരത്ത് ഇലിപ്പോട് 7c.1985/2, മകം വീട്ടിൽ താമസിച്ച് ജനങ്ങളുടെ നേടിയെടുത്തിട്ടാണു സ്പോൺസറന്മാരിൽ നിന്നും സ്റ്റാൾ നടത്തിപ്പ്കാരിൽ നിന്നും വൻ തുകകൾ വാങ്ങിയ ശേഷം കരാറുകാർക്കും,പരസ്യസ്ഥാപനങ്ങൾക്കും തുക നൽകാതെ മുങ്ങിയത്.കരാറുകാർ പരാതിയും പ്രതികളുടെ വ്യക്തമായ ചിത്രവും,മേല്വിലാസവും,മൊബൈൽ നമ്പരും പോലീസിനു നൽകിയിട്ടുണ്ട്.തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ലാൽ എന്നയാളുടെ വടാനപ്പള്ളി മേൽ വിലാസവും,മൊബൈൽനമ്പരും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.പ്രതികളെക്കുറിച്ച് അറിയാവുന്നവർ തിരുവനന്തപുരം മ്യൂസിയം പോലീസിനെ വിവരം അറിയിക്കണമെന്ന് പരാതിക്കാർ പറഞ്ഞു