തിരുവനന്തപുരം വിമാനത്താവളത്തില്‍ അനധികൃത സ്വര്‍ണം പിടിച്ചു

single-img
12 January 2012

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടിച്ചു. 500 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ദുബായില്‍ നിന്നും എത്തിയ കാസര്‍ഗോഡ് സ്വദേശി ഹംസയാണ് അറസ്റ്റിലായിരിക്കുന്നത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയിലാണ് ഇയാള്‍ പിടിയിലായത്. 15 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Donate to evartha to support Independent journalism