വി.എസിനെതിരായ കേസിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്പി വി.ജി. കുഞ്ഞന്

single-img
12 January 2012

കോഴിക്കോട്: ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചുനല്‍കിയെന്ന ആരോപണത്തില്‍ വി.എസിനെതിരായ കേസിന്റെ അന്വേഷണച്ചുമതല കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി വി.ജി. കുഞ്ഞന്. വഞ്ചന, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങി ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് വി.എസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ എഫ്‌ഐആര്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിയായിരിക്കെ 2009 ല്‍ കാസര്‍ഗോഡ് താലൂക്കില്‍ ബന്ധുവായ വിമുക്ത ഭടന്‍ ടി.കെ. സോമന് ചട്ടവിരുദ്ധമായി 2.33 ഏക്കര്‍ റവന്യൂഭൂമി പതിച്ചുനല്‍കിയെന്നാണ് കേസ്. സ്ഥലം പതിച്ചുനല്‍കിയത് കൂടാതെ നിയമം മറികടന്ന് ഇതിന് വില്‍പനാവകാശവും നല്‍കിയതായി വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്‌ടെത്തിയിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്.