ദേശീയ വോളി: കേരളത്തിന് പുരുഷ കിരീടം

single-img
11 January 2012

റായ്പുര്‍: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീമിന് കിരീടം. എന്നാല്‍, കേരളത്തിന്റെ വനിതകള്‍ക്ക് ഫൈനലില്‍ അടിപതറി. കേരളത്തെ കീഴടക്കിയ റെയില്‍വേയാണ് വനിതാ വിഭാഗത്തില്‍ ചാമ്പ്യന്മാര്‍.

പൊരുതിക്കളിച്ച ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കേരളത്തിന്റെ പുരുഷ ടീം നാലാം തവണ ദേശീയ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 25-22, 25-22, 25-13. പതിനൊന്ന് വര്‍ഷത്തിനുശേഷമാണ് കേരള പുരുഷന്മാര്‍ ദേശീയ വോളി കിരീടം സ്വന്തമാക്കുന്നത്. 2001ലാണ് കേരളം അവസാനമായി ദേശീയ കിരീടം സ്വന്തമാക്കിയത്. മത്സരം ഒരു മണിക്കൂറും 12 മിനിറ്റും നീണ്ടുനിന്നു. വനിതാ വിഭാഗത്തില്‍ കേരളത്തെ ഏകപക്ഷീയമായ സെറ്റുകള്‍ക്കാണ് റെയില്‍വേയ്‌സ് തോല്‍പിച്ചത്. സ്‌കോര്‍: 25-12, 25-14, 25-16.