ഒരു തെറ്റിനു രണ്ടു വട്ടം ശിക്ഷിക്കുന്നുവെന്ന് തച്ചങ്കരി

single-img
11 January 2012

തിരുവനന്തപുരം: ഒരു തെറ്റിനു രണ്ടാമത്തെ ശിക്ഷയാണു തനിക്കു ലഭിച്ചിരിക്കുന്നതെന്ന് ഐജി ടോമിന്‍ തച്ചങ്കരി. എന്‍ഐഎ അന്വേഷണത്തില്‍ തനിക്കു തീവ്രവാദ ബന്ധമുളളവരുമായി ബന്ധമില്ലെന്നു തെളിഞ്ഞിട്ടുകൂടി വീണ്ടും സസ്‌പെന്‍ഡ് ചെയ്ത നടപടി തന്നെ സമൂഹമധ്യത്തില്‍ താറടിച്ചു കാണിക്കാനും വ്യക്തിപരമായി തേജോവധം ചെയ്യാനുമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്‍ഐഎയോടു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതു തനിക്കു തീവ്രവാദ ബന്ധമുണെ്ടായെന്ന് അന്വേഷിക്കാനാണ്, താന്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതു സംബന്ധിച്ചല്ല. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനു നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍ എന്തിനാണെന്നു മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.