ഐശ്വര്യയുടെ മകളെ കാണാന്‍ ഷാരൂഖ് എത്തി

single-img
11 January 2012

ന്യൂഡല്‍ഹി: സിനിമാ കുടുംബത്തിലെ കുഞ്ഞോമനയെ കാണാന്‍ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ എത്തി. ഐശ്വര്യ റായ്- അഭിഷേക് ദമ്പതികളുടെ കുഞ്ഞിനെ ഷാരൂഖ് വീട്ടിലെത്തിയാണ് കണ്ടത്. അമിതാഭ് ബച്ചനാണ് ഇക്കാര്യം ബ്ലോഗിലൂടെ അറിയിച്ചത്. സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ബച്ചന്‍ വ്യക്തമാക്കിയിട്ടില്ല. കുടുംബത്തിലെ പുതിയ അതിഥിക്കൊപ്പം കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയവും ചെലവഴിക്കാറുണ്‌ടെന്ന് ബച്ചന്‍ പറയുന്നു.

ജീവിതത്തിലെ ലളിതമായ സന്തോഷമാണിതെന്നും ബച്ചന്‍ ബ്ലോഗില്‍ കുറിക്കുന്നു. കഴിഞ്ഞ നവംബര്‍ 16 നാണ് ഐശ്വര്യ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. കുട്ടിക്ക് ഇതുവരെ ഉചിതമായ പേര് ബച്ചന്‍ കുടുംബം കണ്ടുപിടിച്ചിട്ടില്ല. ബെറ്റി-ബി എന്നാണ് വിളിപ്പേര്.