സെക്യൂരിറ്റി സെര്‍വ്വീസ് എംപ്ലോയിസ് അസോസിയേഷന്റെ വാഹന പ്രചരണ ജാഥ ആരംഭിച്ചു

single-img
11 January 2012

ആള്‍ കേരള സെക്യൂരിറ്റി സര്‍വ്വീസ് എംപ്ലോയിസ് അസോസിയേഷന്റെ (ഐ.എന്‍.റ്റി.യു.സി) നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആരംഭിച്ച വാഹന പ്രചരണ ജാഥ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ് ബാബു ഉത്ഘാടനം ചെയ്തു. പ്രൈവറ്റ് മേഖലയില്‍ പണിയെടുക്കുന്ന സെക്യൂരിറ്റിക്കാര്‍ക്ക് ഇന്ന് ജീവിക്കുവാന്‍ ആവശ്യമായ സംരക്ഷണം പോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കുറഞ്ഞ വേതനം നടപ്പിലാക്കുക, എട്ടുമണിക്കൂറിലധികം ജോലി ചെയ്യുന്നതിന് ഓവര്‍ടൈം അനുവദിക്കുക, പി.എഫ്/ ഇ.എസ്.ഐ വിഹിതത്തില്‍ കൃത്രിമം കാണിക്കാതിരിക്കുക, അര്‍ഹമായ ലീവുകള്‍ അനുവദിക്കുക, കഴിഞ്ഞ 3 വര്‍ഷത്തെ ബോണസ് കുടിശ്ശിക വിതരണം ചെയ്യുക, സുരക്ഷാ ഏജന്‍സികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റി നിയമം കര്‍ശനമായി പ്രാവര്‍ത്തികമാക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംഘടന സമരമുഖത്തേക്കിറങ്ങുന്നതെന്ന് ശ്രീ. സുരേഷ് ബാബു പറഞ്ഞു.

ഉത്ഘാടന ചടങ്ങില്‍ യൂണിയന്‍ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് കുന്നുകുഴി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുനീര്‍, ഐ.എന്‍.റ്റി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി ഉള്ളൂര്‍ മുരളി, മൂന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.എസ്. അനില്‍ ഐ.എന്‍.റ്റി.യു.സി നേതാക്കളായ രവി, അക്ബര്‍, സതീഷ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സജി, അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ജാഥ ഇന്ന് വൈകിട്ട് പേരൂര്‍ക്കടയില്‍ സമാപിക്കും.

[scrollGallery id=13]