സംവൃതയ്ക്ക് കല്ല്യാണം ഇപ്പോഴില്ലെന്ന് മാതാപിതാക്കൾ

single-img
11 January 2012

സംവൃത സുനിലിന്റെ കല്ല്യാണം ഉടനെന്ന രീതിയിൽ പുറത്ത് വന്ന വാർത്തകൾ തെറ്റാണെന്ന് മാതാപിതാക്കൾ.സംവൃത വിവാഹിതയാവുന്നുവെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത തങ്ങള്‍ക്ക് മാനസികപ്രയാസമുണ്ടാക്കിയതായും അവർ പറഞ്ഞു.കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശിയുമായി സംവൃത സുനിലിന്റെ കല്ല്യാണം ഉറപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാല്‍ ഇത് സത്യമല്ലെന്നാണ് സംവൃതയുടെ മാതാപിതാക്കള്‍ പറയുന്നത്.കോഴിക്കോട് നിന്നും വിവാഹാലോചന മാത്രമാണു വന്നതെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഇവർ പറഞ്ഞു.ഒരാൾ വിവാഹവാർത്ത മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയായിരുന്നെന്നും സംവൃതയുടെ മാതാപിതാക്കൾ ആരോപിച്ചു