സമ്പത്തിൽ മായാവതി ഒന്നാമത്

single-img
11 January 2012

ഇന്ത്യയിലെ സമ്പന്നരായ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബി എസ് പി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി .87.27 കോടിയുടെ ആസ്തിയാണ് മായാവതിയ്ക്ക്.മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങാണു മുഖ്യമന്ത്രിമാരില്‍ ദരിദ്രന്‍. വെറും ആറു ലക്ഷം രൂപയുടെ ആസ്തി മാത്രമേ അദ്ദേഹത്തിനുള്ളൂ. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനു 9 കോടിയുടെ സ്വത്തുണ്ട്.നാഷണല്‍ ഇലക്ഷന്‍ വാച്ചിന് വിവരാവകാശ നിയമപ്രകാരമാണു വരാനിരിക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരം ലഭിച്ചത്.തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് സമ്പന്നരായ മുഖ്യമന്ത്രിമാരില്‍ രണ്ടാം സ്ഥാനത്ത്. 51 കോടിയാണ് ജയയുടെ ആസ്തി.