കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

single-img
11 January 2012

ബ്രിട്ടനിലെ ബിര്‍മിംഗ്ഹാമില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി ഗുര്‍ദീപ് ഹായറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാഞ്ചസ്‌റ്റര്‍ സിറ്റി സെന്ററിലെ മെഡ്‌ലോക്ക്‌ നദിയില്‍ നിന്നാണ്‌ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തത്‌. കാണാതായി എട്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ മൃതദേഹം കണ്ടെത്തുന്നത്‌. ബിര്‍മിങ്ഹാമില്‍ താമസിച്ചിരുന്ന ഇയാള്‍ സുഹൃത്തുകള്‍ക്കൊപ്പം ന്യൂഇയര്‍ ആഘോഷിക്കാന്‍ ഡിസംബര്‍ 31നാണു മാഞ്ചസ്റ്ററില്‍ എത്തിയത്. ജനുവരി 2 മുതലാണ് ഇയാളെ കാണാതായത്.ഇന്ത്യന്‍ വിദ്യാര്‍ഥി അനൂജ് ബിദ്വെ വെടിയേറ്റു മരിച്ച സ്ഥലത്തു നിന്നു 16 കിലോമീറ്റര്‍ മാത്രം അകലെ വച്ചാണ് ഗുര്‍ദീപിനെ കാണാതായത്.