ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം

single-img
11 January 2012

പാള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 258 റണ്‍സിന്റെ കൂറ്റന്‍ ജയം. 302 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ലങ്ക 20.1 ഓവറില്‍ 43 റണ്‍സിന് ഓള്‍ഔട്ടായി. 10 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മോണി മോര്‍ക്കലും 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടോസ്റ്റോബെയുമാണ് ലങ്കന്‍ ബാറ്റിംഗിനെ തകര്‍ത്തത്. 19 റണ്‍സ് നേടിയ കൊസല കുലശേഖരയ്ക്ക് മാത്രമേ രണ്ടക്കം കടക്കാന്‍ സാധിച്ചുള്ളു.

നേരത്തെ ഓപ്പണര്‍ ഹാഷിം ആംലയുടെ സെഞ്ചുറിയുടെ (112) മികവില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ എട്ട് വിക്കറ്റിന് 301 റണ്‍സ് നേടി. ജാക്ക് കാലിസ് (72), എ.ബി.ഡിവില്ലിയേഴ്‌സ് (52) എന്നിവരും തിളങ്ങി. ലങ്കയ്ക്ക് വേണ്ടി ലസിത് മലിംഗ അഞ്ച് വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ മോണി മോര്‍ക്കലാണ് മാന്‍ ഓഫ് ദ മാച്ച്.